Malayalam lyrics
കന്നിപ്പൂമ്പാടത്ത് ഞാറ് നടുമ്പോഴ് കിന്നാരം ചൊല്ലുവാൻ വന്നവനേ കനവിന്റെ പൊൻ വിത്ത് കരളില് പാകിയ കാരിയമൊക്കെ നീ മറന്നുപോയോ ഇന്ന് മറന്നുപോയോ (കന്നിപൂം........ മറന്നുപോയോ) കതിരായ കതിരൊക്കെ കൊയ്‌തല്ലോ പാടത്ത് കഥപാടി പൈങ്കിളിയും മറഞ്ഞുവല്ലോ (2) കരളിൽ വിരിഞ്ഞോരാ പൊന്നിൻ കിനാവിന്റെ (2) കതിരൊന്നും കൊയ്യാനായ് വന്നില്ലല്ലോ നീ കതിരൊന്നും കൊയ്യാനായ് വന്നില്ലല്ലോ (കന്നിപൂം........ മറന്നുപോയോ) കുളിരായ കുളിരൊക്കെ പെയ്തല്ലോ മാനത്ത് കുഴലൂതി പൂങ്കാറ്റും മറഞ്ഞുവല്ലോ. (2) മകരത്തിനു മുൻപായി പൊന്നിൻ മണിത്താലി മണിമാറിൽ ചാർത്താനായ് വന്നില്ലല്ലോ നീ മണിമാറിൽ ചാർത്താനായ് വന്നില്ലല്ലോ (കന്നിപൂം........ മറന്നുപോയോ)
Song information
സംഗീതം: അരൂർ പി കെ മനോഹരൻ
ഗാനരചന: കെടാമംഗലം രവീന്ദ്രൻ
ഗായകര്‍: മഞ്ജു മേനോൻ
വിശദവിവരങ്ങള്‍: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: മഞ്ജു മേനോൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: അരൂർ പി കെ മനോഹരൻ
- Lyricist: കെടാമംഗലം രവീന്ദ്രൻ