Malayalam lyrics
കണ്ണാന്തളിപ്പൂവേ പറയൂ കണ്ടോ നീയെൻ്റെ സ്വപ്നം വളർത്തിയ കണ്വാശ്രമത്തിൻ ശകുന്തളയെ കണ്വ തപോവന നന്ദിനിയെ സ്വപ്ന മരാളങ്ങൾ നീന്തിത്തുടിക്കും സ്വർഗ്ഗത്തിലുർവ്വശിമാർ വളർത്തും എത്ര വനജ്യോത്സ്ന പൂവിട്ടു ഞാനെൻ്റെ വീണയിലീണം പകർന്നൂ ഏതോ വിമൂക വിഷാദങ്ങളാലേ ഏഴിലം പാലകൾ പൂത്തൂ പൂജക്കരുതാത്ത പൂവിൻ സുഗന്ധം പൂന്തെന്നൽ മാത്രം നുകർന്നൂ.
Song information
സംഗീതം: പാല സി കെ രാമചന്ദ്രൻ
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: വി റ്റി മുരളി
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: വി റ്റി മുരളി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പാല സി കെ രാമചന്ദ്രൻ
- Lyricist: നടുവട്ടം രവീന്ദ്രൻ