Malayalam lyrics
കണിവെള്ളരിപോലെ എന്നുടെ പെണ്ണു്... കനകാംബരമാല ചൂടിയ പെണ്ണു്...(2) കറുത്തവാവിൻ മിനുക്കുപോലെ അവളുടെ കവിളിൽ പൂത്തൊരു കുനുമറുകിൻ... കറുകറുപ്പിൻ ഏഴഴകു്.... കണിവെള്ളരിപോലെ എന്നുടെ പെണ്ണു്... കനകാംബരമാല ചൂടിയ പെണ്ണു്.. അന്തിമാനം ചോന്ന നേരം അമ്പലപ്പൂമുറ്റത്തെ പടിവാതിൽ മറവിൽ നീ കാത്തുനിന്നില്ലേ...(2) എന്നെ ഒളികണ്ണെറിഞ്ഞു നീ നോക്കിനിന്നില്ലേ.... കണിവെള്ളരിപോലെ എന്നുടെ പെണ്ണു്... കനകാംബരമാല ചൂടിയ പെണ്ണു്.... പടിഞ്ഞാറു പാടക്കരയിൽ പനയോലപ്പന്തലുകെട്ടി പളുങ്കുപോലഴകുള്ളവളെ താലികെട്ടും ഞാൻ...(2) പിന്നെ അണിവിരൽ മോതിരമിട്ടെൻ സ്വന്തമാക്കും... കണിവെള്ളരിപോലെ എന്നുടെ പെണ്ണു്... കനകാംബരമാല ചൂടിയ പെണ്ണു്....
Song information
ഗായകര്‍: വി ടി സുനിൽ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: വി ടി സുനിൽ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍