Malayalam lyrics
കാളിന്ദീ ഞാൻ നിൻ കുളിർതീരത്തെൻ കാർമുകിൽവർണ്ണനെ കണ്ടു കാലൊച്ച കേൾക്കാതെ ചാരത്തു ചെന്നപ്പോൾ കാർവർണ്ണനെങ്ങോ മറഞ്ഞു കരളിലെ പൂത്താലം നിറയെ ഞാനിന്നും സുരഭില മലരുകൾ ഇറുത്തു വച്ചു അവയിലെ പ്രേമമധുവിൻ മധുരിമ മതിയാകാഞ്ഞോ നീ മറഞ്ഞു - കണ്ണാ - ഈ ഗോപകന്യയെ നീ മറന്നു തളിരണി മാമരത്തണലിലാ സന്ധ്യയിൽ ഇളകുമെന്നളകം നീ ഒതുക്കി വച്ചു മുടിയിലെ ശ്യാമക്കടലിൻ നീലിമ കൊതിയാണെന്നു നീ മൊഴിഞ്ഞു - കണ്ണാ - ആ ശോണസന്ധ്യയും നീ മറന്നു
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള
ഗായകര്‍: പി സുശീലാദേവി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി സുശീലാദേവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള