Malayalam lyrics
കഥ പറയും ശാരികേ തുഞ്ചന്റെ ശാരികേ കൈരളി തന്‍ പൂങ്കരളില്‍ താമസിക്കും ശാരികേ...(2) വള കിലുക്കി തള കിലുക്കി നടനം ചെയ്യും നായികേ കാകളിയും കളകാഞ്ചിയും ചൊല്ലിത്തന്ന ഗായികേ കഥ പറയും ശാരികേ തുഞ്ചന്റെ ശാരികേ രാമായണക്കഥ പാടി പറന്നു വന്ന കളമൊഴി നീ സീതാസ്വയംവരം ചൊല്ലിയാടു കിളിമൊഴി നീ..(2) തുഞ്ചന്റെ കണ്മണിയായി കളിയാടിയ പൈങ്കിളിയേ കുഞ്ചന്റെ കാല്ച്ചിലമ്പിന്‍ മണിയാകിയ പൈങ്കിളിയേ (കഥ പറയും..) ഇനിയും നീ കഥ പറയൂ കൈരളി തന്‍ ശാരികേ സ്നേഹത്തിന്‍ ധര്മ്മത്തിന്‍ ത്യാഗത്തിന്‍ കഥ പറയൂ..(2) കല്‍കണ്ടമാണു നിന്‍ കണ്ഠമെന്‍ ശാരികേ കല്‍കണ്ടമാണു നിന്‍ കണ്ഠമെന്‍ ശാരികേ തുഞ്ചനാം രാമന്‍ കണ്ടെടുത്ത ശാരികേ തുഞ്ചനാം രാമന്‍ കണ്ടെടുത്ത ശാരികേ (കഥ പറയും..)
Song information
ഗായകര്‍: ആർ രതീശൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ആർ രതീശൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍