Malayalam lyrics

കടലേ നീലക്കടലേ

നീയൊരു കരുണാ സാഗരമല്ലേ

കരളിന്നുള്ളിൽ മുത്തുകൾ പൊഴിയും

കരുണാസാഗരമല്ലേ

(കടലേ... നീലക്കടലേ....)

കരയോടെന്നും കഥ പറയും നീ

കരയോ നിന്നെ പുണരും (കരയോടെന്നും)

കനവിലുമെന്നും കൈമാറുന്നൂ

കരളും കരളും തമ്മിൽ

(കടലേ... നീലക്കടലേ....)

അകലെ മറ്റൊരു കടലായ് നില്പൂ

നീലാകാശം മേലേ (അകലെ)

നിറയേ കണ്ട പൂവുകൾ രാവിൽ

വിരിയും നീലാകാശം

(കടലേ... നീലക്കടലേ....)

Song information

സംഗീതം: നെടുമങ്ങാട് എസ് ശശീന്ദ്രൻ നായർ

ഗാനരചന: നടുവട്ടം രവീന്ദ്രൻ

ഗായകര്‍: വി റ്റി മുരളി

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, പി ജയശ്രീ

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song