Malayalam lyrics
കാവേരിക്കരയിലു് കൈതപ്പൂങ്കാട്ടിലു് കൂടു വെച്ചൂ...തേൻ കുരുവി പാടി... മഞ്ഞു വീഴുന്നു തെന്നൽ വീശുന്നു കുഞ്ഞിച്ചിറകും ഉരുമ്മിയിരിക്കാം... (കാവേരിക്കരയിലു്...) മകയിരം പാടത്തു് കതിർമണിയുണ്ടോ... അകലേ...താഴ്‌വരയിൽ തളിരുകളുണ്ടോ...(2) ഇനി കൂട്ടിൽ വിരിയുന്ന കുരുവികൾ കേൾക്കുവാൻ ചെറുമണി തിന വിളയും മലമേടുണ്ടോ...(2) (കാവേരിക്കരയിലു്...) ഇനി നമുക്കൊരുമിച്ചു് മതിലകം പാടത്തു് വിളകൊയ്യും നാളിലു് വിരുന്നു പോകാം...(2) ഒരു നവപുലരിയിൽ അരുമക്കണ്മണിയുടെ കളകളം പാട്ടുപാടി പറന്നു പോരാം...(2) (കാവേരിക്കരയിലു്...)
Song information
സംഗീതം: വിവിധം
ഗാനരചന: വിവിധം
ഗായകര്‍: പന്തളം ഗണേഷ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പന്തളം ഗണേഷ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: വിവിധം
- Lyricist: വിവിധം