Malayalam lyrics

കാറ്റാടും മലയുടെ മലയുടെ പൂത്താലം മേലേ

തേനോലും മൊഴിയോടൊരു പുഴ താഴേ....

ഗായത്രികൾ പാടിപ്പാടി പൊൻപക്ഷി ഇരിക്കും

കോവിലും ആൽത്തറയും ചാരേ ചാരേ...

കാറ്റാടും മലയുടെ മലയുടെ പൂത്താലം മേലേ

തേനോലും മൊഴിയോടൊരു പുഴ താഴേ....

പ്രണവം ചൊല്ലും ദേവത പോലെ

പ്രിയമുള്ളൊരു കാമിനി പോലെ...(2)

പ്രശാന്തഭാവം നീയരുളുമ്പോൾ

പ്രസാദമധുരം പകരുമ്പോൾ

ഗ്രാമസൗന്ദര്യമേ...നിന്നിൽ

പ്രേമസൗഗന്ധികമായെങ്കിൽ...

കാറ്റാടും മലയുടെ മലയുടെ പൂത്താലം മേലേ

തേനോലും മൊഴിയോടൊരു പുഴ താഴേ....

ശാലീനതയുടെ പൂചൂടും കന്യേ

ശ്യാമളഭംഗികൾ കോർക്കും ധന്യേ...(2)

പ്രഭാതകമലം നീയണിയുമ്പോൾ

പ്രമോദവിപഞ്ചിക മീട്ടുമ്പോൾ

ഗ്രാമസൗന്ദര്യമേ...നിന്നിൽ

പ്രേമസൗഗന്ധികമായെങ്കിൽ...

(കാറ്റാടും....)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: സരസന്‍ കാരിതോട്ടം

ഗായകര്‍: വിത്സൻ ഗോമസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song