Malayalam lyrics
കാറൊളിവർണ്ണാ മുരളീധരാ.. കാളിന്ദീതീരം മറന്നുപോയോ...(2) പ്രണയിനി രാധയും രസരാസകേളിയും എല്ലാം മറന്നുവോ ശ്യാമവർണ്ണാ... നീ എല്ലാം മറന്നുവോ ശ്യാമവർണ്ണാ... കാറൊളിവർണ്ണാ മുരളീധരാ.. കാളിന്ദീതീരം മറന്നുപോയോ... കാറൊളിവർണ്ണാ.... രാധയെ വേറിട്ടു് കണ്ണനുണ്ടോ... മാധവനില്ലാതെ രാധയുണ്ടോ...(2) രാധാമാധവ ലീലകളില്ലാത്ത വൃന്ദാവനത്തിനു ജീവനുണ്ടോ...(2) കാറൊളിവർണ്ണാ മുരളീധരാ.. കാളിന്ദീതീരം മറന്നുപോയോ... കാറൊളിവർണ്ണാ.... മുരളിയിൽ ജീവന്റെ നാദമായി മന്ദ്രമധുരമായ് ഒഴുകിയെത്തൂ...(3) വിരഹത്തിലെരിയുന്ന മനതാരിലിന്നൊരു കുളിർമഴയായ് നീ പെയ്തിറങ്ങൂ...(2) കാറൊളിവർണ്ണാ മുരളീധരാ.... കാളിന്ദീതീരം മറന്നുപോയോ... പ്രണയിനി രാധയും രസരാസകേളിയും എല്ലാം മറന്നുവോ ശ്യാമവർണ്ണാ... നീ എല്ലാം മറന്നുവോ ശ്യാമവർണ്ണാ നീ എല്ലാം മറന്നുവോ ശ്യാമവർണ്ണാ....
Song information
ഗായകര്‍: സിനിമോൾ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: സിനിമോൾ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍