Malayalam lyrics

കാളിന്ദിപുളിനങ്ങൾ കണ്ണന്റെ കാലൊച്ച

കാതോർത്തിരുന്നൊരു ശാരദസന്ധ്യയിൽ

കാതരയാം രാധ വാർത്തതാം കണ്ണുനീർ

കാൽത്തള നാദം പോൽ ഒഴുകി വന്നു.

ഓടക്കുഴൽ നാദം ലയസുഭഗം, അതിൽ

വിരഹാർദ്ര രാഗത്തിൻ അപശ്രുതികൾ

മധുരമനോജ്ഞമാം ചൊടിയിണകൾ,അതിൽ

കളങ്കഭരിതമാം മൃദുവചനം

ഈരേഴുലോകത്തിൻ ഏകനാഥൻ കണ്ണൻ

രാധയനാഥയിന്നീയുലകിൽ

ഓളങ്ങൾപോലോരോ ഓർമ്മകൾ കോർക്കുന്നു

രാധയാ കാളിന്ദി തീരഭൂവിൽ

Song information

സംഗീതം: കൊല്ലം ജയചന്ദ്രന്‍

ഗാനരചന: നന്ദകുമാർ വള്ളിക്കാവ്

ഗായകര്‍: ജ്യോതി ശ്രീ

രാഗം: കാപ്പി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song