Malayalam lyrics

കാലം കണ്ണീർ ചിത്രങ്ങളെഴുതും

കളിയരങ്ങല്ലയോ ജന്മം....(2)

കരയുന്നു ചിരിക്കുന്നു കഥയില്ലാതലയുന്നു

മണ്ണിൽ....മാനവജന്മം ഈ മണ്ണിൽ

മാനവജന്മം....

കാലം കണ്ണീർ ചിത്രങ്ങളെഴുതും

കളിയരങ്ങല്ലയോ ജന്മം....

ഒരുദിനം ചിരികൊണ്ടു മുഖം നിറയും

മറുദിനം കണ്ണീരാൽ കരളുരുകും...(2)

ചിരിക്കുന്നതാരോ കരയുന്നതാരോ

അകമേയും പുറമേയും നിറയുന്നതാരോ...

കാലം കണ്ണീർ ചിത്രങ്ങളെഴുതും

കളിയരങ്ങല്ലയോ ജന്മം....

പലനാൾ കളിചൊല്ലി മനം നിറയ്ക്കും

ഒരുനാൾ ദുർ‌വിധി മുഖം ചുളിക്കും...(2)

മറയുന്നതാരോ മരിക്കുന്നതാരോ

തുടക്കവും ഒടുക്കവും അറിയുന്നതാരോ...

(കാലം കണ്ണീർ...)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: ഹരിലാല്‍

ഗായകര്‍: കാവാലം ശ്രീകുമാര്‍

രാഗം: കനകാംഗി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, നിത്യാനന്ദ

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song