Malayalam lyrics

ജീവിതമൊരു മൺതീരമായ്

മധുരം പൂക്കും സ്വപ്നമായ്

ജീവിതമൊരു നീർപൂക്കളായ്

ഇതളിടുമോരോ ഓർമ്മയായ്

പ്രിയാമങ്ങൾ അരികിൽ ആരോ

മൃദുവായ് മെല്ലെ മൂളുന്നു

പകരാൻ കഴിയാതിനിയും പ്രണയം

മറവിതൻ താഴ്‌വര പൂകുന്നു

ജീവിതമൊരു മൺതീരമായ്

മധുരം പൂക്കും സ്വപ്നമായ്

ജീവിതമൊരു നീർപൂക്കളായ്

ഇതളിടുമോരോ ഓർമ്മയായ്

ഉറവായ് നിറയും നനവായ് പടരും

കടൽപ്പക്ഷി പോലെ നാം തേങ്ങും

ഉറവായ് നിറയും നനവായ് പടരും

കടൽപ്പക്ഷി പോലെ നാം തേങ്ങും

വിരഹത്തീയിൻ അടിയിലായി

പാദം മെല്ലെ പടരുമ്പോൾ

എഴുതാ കഥയോ പറയാ മൊഴിയോ

ചേർത്തുവെച്ചോതും മധുരമീ ജീവിതം

ജീവിതമൊരു മൺതീരമായ്

മധുരം പൂക്കും സ്വപ്നമായ്

ജീവിതമൊരു നീർപൂക്കളായ്

ഇതളിടുമോരോ ഓർമ്മയായ്

പ്രിയയാമങ്ങൾ അരികിൽ ആരോ

മൃദുവായ് മെല്ലെ മൂളുന്നു

പകരാൻ കഴിയാതിനിയും പ്രണയം

മറവിതൻ താഴ്‌വര പൂകുന്നു

Song information

വര്‍ഷം: 2026

സംഗീതം: അനന്തരാമൻ അനിൽ

ഗാനരചന: പ്രശാന്ത് ചൊവ്വര

ഗായകര്‍: സൂര്യ ശ്യാം ഗോപാൽ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മധുരമീ ജീവിതം

Explore this song