Malayalam lyrics

മണ്ണായി തീരുന്നു മൺചിരാതിൽ

മൂവന്തി ചേരുന്നു

ഇലമേലേ ചാറുന്നു തുള്ളിയായി

മിഴിനീരും കൂടുന്നു

നിറങ്ങൾ പൂത്തുനിൽക്കുമ്പോൾ

നമുക്കായ് കാത്തിരിക്കുമ്പോൾ

താരങ്ങളായ് നാം മാറിയോ

തീരങ്ങളിൽ നാം ചേരുമോ

തത്താരാ ........രാ.......

കുന്നിക്കുരുമണി മാല ഞാൻ കോർത്തതും

കുഞ്ഞിളം പൂകൊണ്ട് കമ്മലുതീർത്തതും

നിൻ വലം കയ്യിലെൻ കൈ ചേരാനായ്

നിൻ ഇടം നെഞ്ചിലായ് വീണുറങ്ങാനായ്

അകലെ വാനിൽ അണയാതെ

താരങ്ങളായി നാം നോവായി മാറുന്നു

മൗനങ്ങൾ ചേരുന്നു

മണ്ണായി തീരുന്നു

മൺചിരാതിൽ മൂവന്തി ചേരുന്നു

ഇലമേലേ ചാറുന്നു തുള്ളിയായി

മിഴിനീരും കൂടുന്നു

നിറങ്ങൾ പൂത്തുനിൽക്കുമ്പോൾ

നമുക്കായ് കാത്തിരിക്കുമ്പോൾ

താരങ്ങളായ് നാം മാറിയോ

തീരങ്ങളിൽ നാം ചേരുമോ

തത്താരാ ........രാ.......

Song information

വര്‍ഷം: 2026

സംഗീതം: അനന്തരാമൻ അനിൽ

ഗാനരചന: സുമീഷ് ഗംഗാസുന്ദര്‍

ഗായകര്‍: വൈക്കം വിജയലക്ഷ്മി

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മധുരമീ ജീവിതം

Explore this song