Malayalam lyrics

മഴവില്ലായേ നീ എൻ മുന്നാലേ

എൻ കനവിന്നാകെ ചോന്നേ തന്നാലെ

നിറമൊന്നാകെ തന്നെ പിന്നാലെ

എൻ മുറിവെല്ലാമേ മാഞ്ഞേ നിന്നാലെ

മനമൊന്നാകെ പൂക്കുന്നു നോക്കിൽ താനെ

പതിവില്ലാതെ ചോക്കും പൂക്കൾ തോനെ

ആരാമം പോലായേ ഞാനാകെ

ഒന്നിച്ചിരിക്കെ നീ ഒന്നു ചിരിക്കെ

ഈ നിമിഷം വാചാലം

കണ്ണു തുറക്കെ നീ മുന്നിലിരിക്കെ

തേൻ നിറയുന്നെൻ ലോകം

തമ്മിലറിയെ നാം നമ്മിലലിയെ

പൂവിടരും പൂക്കാലം

പറയാതെ നിൻ വീണ നോക്കാതെ

മഴവില്ലായേ നീ എൻ മുന്നാലേ

എൻ കനവിന്നാകെ ചോന്നേ തന്നാലെ

കിനാവിന് തീരാതെ എൻ നിലാമതി മായാതെ നീ

പലേവഴി പോവാതെ നീ വരൂ ഇനി മെല്ലെ

വിരലാൽ വിലോലമീ നോവിലായ്

പതിയെ തലോടുക തൂവലായ് നീ

പനിമഴ പൊഴിയണ പുലരിയിലകമലർ

ഇതളില് പുതിയൊരു മധുവിധു നിറയണ

മധുരമതലിയണ പരിമളമൊഴുകണ പോൽ

ഒന്നിച്ചിരിക്കെ നീ ഒന്നു ചിരിക്കെ

ഈ നിമിഷം വാചാലം

കണ്ണു തുറക്കെ നീ മുന്നിലിരിക്കെ

തേൻ നിറയുന്നെൻ ലോകം

തമ്മിലറിയെ നാം നമ്മിലലിയെ

പൂവിടരും പൂക്കാലം

പറയാതെ നിൻ വീണ നോക്കാതെ

മഴവില്ലായേ നീ എൻ മുന്നാലേ

എൻ കനവിന്നാകെ ചോന്നേ തന്നാലെ

മഞ്ഞു വീണു തനുവാകെ

രാവ് വീണു പകലാകെ

പാതികണ്ടകനവെല്ലാമിന്ന് മുന്നിൽ ചേരുന്നേ

ചുണ്ടിലുള്ള ചിരി കാണെ

മാറിലുള്ള മുറിവാലെ

പെയ്ത് തോർന്ന മഴപോലെ

നീയിനി മെല്ലെ മായല്ലേ

ഒന്നിച്ചിരിക്കെ നീ ഒന്നു ചിരിക്കെ

എന്നുള്ളം തന്നത്താനെ നിന്നെ കൊതിക്കെ

കണ്ണൊന്നടക്കെ കണ്ട കനവേ

വന്നൊന്നുദിക്കെ ഇന്നെന്നരികെ

മിന്നൽക്കൊടിയെ മിന്നി മറയെ

ഇന്നെൻ അകമെ നെഞ്ചം ഇടിക്കെ

മുല്ലക്കൊടിയെ മെല്ലെ പതുക്കെ

നമ്മിലറിയെ നാം നമ്മിലലിയെ

മഴവില്ലായേ നീ എൻ മുന്നാലേ

Song information

വര്‍ഷം: 2026

സംഗീതം: ജേക്സ് ബിജോയ്

ഗാനരചന: ഷർഫു

ഗായകര്‍: ആർമാൻ മാലിക്, അഖിൽ ജെ ചന്ദ്, അനില രാജീവ്, അജ്മൽ ഫാത്തിമ പർവീൺ, ബി എച്ച് ആകാശ്, അഖിൽ ദേവ്, അമൽ സി അജിത്, അമിതവ് സുരേഷ്, കൃസ്തകല, ജെറിൻ അന്ന ജോൺ, കെ സി ബാലസരംഗൻ, കാഞ്ചന ശ്രീറാം, മിലൻ ജോയ്, റിയ അന്ന റോയ്, സൂര്യ ശ്യാം ഗോപാൽ, സോണി മോഹൻ

വര്‍ഗ്ഗീകരണം: നിർമ്മാണത്തിൽ

അഭിനേതാക്കള്‍: ദുൽഖർ സൽമാൻ, കയാടു ലോഹർ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഐ ആം ഗെയിം

Explore this song