Malayalam lyrics

നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ്

പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ്

നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ്

പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ്

സദാ തിരയുന്നു മറവിയിലൊരീണം

പോയിടും കാലമേ കാത്തതെന്താണോ

ഇത്തിരി പൊൻ കുങ്കുമം നിൻ നെറ്റിയിൽ

ചാർത്തിയില്ലെന്നാകിലും എൻ സന്ധ്യയല്ലേ നീ

ഒത്തിരി പൂ നുള്ളി നിൻ കാർകൂന്തലിൽ

ചൂടിയില്ലെന്നാകിലും വാസന്തമല്ലേ നീ

ഒന്നായിടും ഈ വേളയിൽ നാം മാത്രമായ് ഈ പാതയിൽ തുടരാം

നാം മാത്രമായ് ഈ പാതയിൽ തുടരാം

നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ്

പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ്

സദാ തിരയുന്നു മറവിയിലൊരീണം

പോയിടും കാലമേ കാത്തതെന്താണോ

Song information

വര്‍ഷം: 2026

സംഗീതം: അനന്തരാമൻ അനിൽ

ഗാനരചന: സുമീഷ് ഗംഗാസുന്ദര്‍

ഗായകര്‍: വിഷ്ണു സുനിൽ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മധുരമീ ജീവിതം

Explore this song