Malayalam lyrics

ജയദേവ സംഗീത സുധയിൽ മുഴുകിയ

മതിലേഖ രാധയെപോലെ

ജയദേവ സംഗീത സുധയിൽ മുഴുകിയ

മതിലേഖ രാധയെപോലെ

കളിവാക്ക് ചൊല്ലി കവിൾ നുള്ളി മായുന്ന

കുളിർതെന്നൽ കണ്ണനെ പോലെ

ജയദേവ സംഗീത സുധയിൽ മുഴുകിയ

മതിലേഖ രാധയെപോലെ

കരിനീല വ്യോമ ലതാഗൃഹത്തിന്നകം

ഉടുപുഷ്പ ശയ്യ വിരിച്ചു

കരിനീല വ്യോമ ലതാഗൃഹത്തിന്നകം

ഉടുപുഷ്പ ശയ്യ വിരിച്ചു

ശശിലേഖേ നിൻ പദശ്രുതിയോർത്തിരിക്കുന്ന

വനമാലി വള്ളിക്കുടിലിൽ

ശശിലേഖേ നിൻ പദശ്രുതിയോർത്തിരിക്കുന്ന

വനമാലി വള്ളിക്കുടിലിൽ ... വനമാലി വള്ളിക്കുടിലിൽ

ജയദേവ സംഗീത സുധയിൽ മുഴുകിയ

മതിലേഖ രാധയെപോലെ

മണിമേഘ സഖികൾ നിലാവിന്റെ പാൽകുടം

തലയിലേന്തി വരുമ്പേ

മണിമേഘ സഖികൾ നിലാവിന്റെ പാൽകുടം

തലയിലേന്തി വരുമ്പേ

ഹിമബിന്ദു ജാലകങ്ങൾ നൂപുരം ചാർത്തിയ

കഴലോടെ കണ്ണനെ തേടൂ

ഹിമബിന്ദു ജാലകങ്ങൾ നൂപുരം ചാർത്തിയ

കഴലോടെ കണ്ണനെ തേടൂ കഴലോടെ കണ്ണനെ തേടൂ

ജയദേവ സംഗീത സുധയിൽ മുഴുകിയ

മതിലേഖ രാധയെപോലെ

കളിവാക്ക് ചൊല്ലി കവിൾ നുള്ളി മായുന്ന

കുളിർതെന്നൽ കണ്ണനെ പോലെ

ജയദേവ സംഗീത സുധയിൽ മുഴുകിയ

മതിലേഖ രാധയെപോലെ

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: ഡോ ചേരാവള്ളി ശശി

ഗായകര്‍: രാജു ഫെലിക്സ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song