Malayalam lyrics
ജഗല്‍പ്രാണനന്ദനാ ജയമൃത്യുഞ്ജയാ ജഗംനിന്‍ കൈകളില്‍ കളിപ്പന്തു പോലേ അഞ്ഞൂറു യോജന ചാടിക്കടന്നു നീ അഞ്ജനതന്മടിത്തട്ടില്‍ക്കളിക്കവേ അര്‍ക്കഫലം തിന്നാന്‍ വാനില്‍ ഉയര്‍ന്ന നീ ചക്രവജ്രായുധം ഏറ്റു പതിച്ചതും വായുദേവന്‍ കോപം കൊണ്ടു മറഞ്ഞതും പിന്നെ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷരായതും കല്‍പ്പാന്തകാലത്തും മൃതി നിനക്കില്ലെന്നും കല്‍പിച്ചു ദേവകള്‍ നിന്നെ സ്തുതിച്ചതും മറന്നുവോ നീ ആഞ്ജനേയാ വളരുക നീ ദേവദേവാ തനുവിങ്കല്‍ ആയുധമേറ്റു മുറികയാല്‍ ഹനുമാന്‍ ഇവനെന്നും ദൈവങ്ങള്‍ തുല്യനായി നിന്‍ ബലവീര്യങ്ങള്‍ വര്‍ണ്ണനയ്ക്കപ്പുറം നിന്‍ ഭക്തി വൈഭവം കല്‍പനയ്ക്കപ്പുറം മെയ്യാകെ വണങ്ങി വാഗ്വിലാസപ്രഭു വാമന മൂര്‍ത്തിയെപ്പെലെ വളരുവോം പുഷ്ക്കരമാര്‍ഗ്ഗേന പോകും നിനക്കില്ലാവിഘ്നങ്ങൾ മാരുതി മംഗളം മംഗളം കുതിയ്ക്കുക നീ ആഞ്ജനേയാ ജയിക്കുക നീ ദേവദേവാ
Song information
വർഷം: 1980
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
രാഗം: കേദാരഗൗള
വിശദവിവരങ്ങൾ: Shrijit Nair
വിഡിയോ: വാമദേവൻ
Album: ഭക്ത ഹനുമാൻ
Explore this song
- Film / album: ഭക്ത ഹനുമാൻ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി