Malayalam lyrics

ആ....ആ....ആ....ആ...ആ....

ജാലകപ്പഴുതിനുമപ്പുറം വന്നെന്നെ

മാടി വിളിക്കുന്ന കുളിർമഴയേ...(2)

പോകല്ലേ നീ...നിനക്കാവോളം എന്നോടു്

കാര്യം പറഞ്ഞോ‌ളുകെൻ‌മഴയേ....

ജാലകപ്പഴുതിനുമപ്പുറം വന്നെന്നെ

മാടി വിളിക്കുന്ന കുളിർമഴയേ....

ഓർക്കാത്ത നേരത്താണെങ്കിലും നീ

വന്നതോർമ്മയിലെപ്പോഴും ഉണ്ടെങ്കിലും...(2)

അത്ഭുതമാണീ പുലരിയിൽ എത്തീട്ടു്

പൊട്ടിച്ചിരിച്ചു പറഞ്ഞതെന്തേ....

ആ....ആ....ആ...ആ...ആ....

ജാലകപ്പഴുതിനുമപ്പുറം വന്നെന്നെ

മാടി വിളിക്കുന്ന കുളിർമഴയേ....

പച്ചിലച്ചാർ‌ത്തിനെ തൊട്ടുണർത്തീട്ടു്

മുറ്റത്തിറമ്പത്തു് വന്നു നിന്നൂ...(2)

ഒത്തിരി നീർത്തുള്ളി തൂകി അതു കോരി

ഒട്ടുനേരം നിന്നിൽ നനഞ്ഞിടട്ടേ....

ആ....ആ....ആ...ആ...ആ....

(ജാലകപ്പഴുതിനുമപ്പുറം...)

Song information

സംഗീതം: രാജീവ് ഒ‌ എന്‍‌ വി

ഗാനരചന: ആനപ്പുഴക്കൽ അനിൽ

ഗായകര്‍: ശ്രീകാന്ത് ഹരിഹരൻ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song