Malayalam lyrics
ഇറ്റിറ്റേ തേനിറ്റേ...പൂന്തേനിറ്റേ... ഓണപ്പൂക്കുമ്പിളിൽ തേനിറ്റേ നീലവഴികളിൽ നിൻ വരവുമോർത്തു് നീളും കാത്തിരിപ്പിൽ മിഴി നീട്ടി... (ഇറ്റിറ്റേ തേനിറ്റേ....) മുറ്റത്തെ മുല്ലപ്പൂവിനെ മുത്തുന്നൊരു പൂമ്പാറ്റ മുത്തീട്ടും പോരാഞ്ഞോ മൂളുന്നു പൂമ്പാറ്റ... (മുറ്റത്തെ...) ആലോലം കാറ്റത്തെൻ മേലാകെ രോമാഞ്ചം മറക്കാൻ നിനച്ചിട്ടും മനമാകെ പേരം... (ഇറ്റിറ്റേ തേനിറ്റേ....) കണ്ണെത്താ ദൂരത്തുന്നൊരു കുഞ്ഞാറ്റക്കിളി വന്നേ കളിയല്ലീ കിളിയായി വന്നാനെൻ പ്രിയതോഴൻ (കണ്ണെത്താ...) കിളിവാതിൽ പഴുതൂടെ അവനായി മാറാടി ഉറക്കം മുടിഞ്ഞില്ല കനവെന്നിൽ തീണ്ടാടി... (ഇറ്റിറ്റേ തേനിറ്റേ....)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: കാവാലം നാരായണപ്പണിക്കര്‍
ഗായകര്‍: രാധിക തിലക്
രാഗം: ബഹുധാരി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: രാധിക തിലക്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: കാവാലം നാരായണപ്പണിക്കര്‍