Malayalam lyrics
ഇതാണിതാണെൻ സ്വർഗ്ഗം ഈ നാടാണെൻ സ്വർഗ്ഗം ഇതിൽ പിറന്നവർ ഇവിടെ വളർന്നവർ ഇതാണിതാണെൻ സ്വർഗ്ഗം! ഭാരതം...ഭാരതം.... ഭാരതം.... ഇതാണിതാണെൻ സ്വർഗ്ഗം അമ്മയാണീ നമ്മൾക്കെന്നും നന്മ വിളയും ഭൂമി... നന്മ വിളയും ഭൂമി.... ധർമ്മ സംഗര ഗീതം പാടും കർമ്മ ശാദ്വല ഭൂമി (ഇതാണിതാണെൻ സ്വർഗ്ഗം.....) മൂന്നു കടലുകൾ ഓമനിപ്പൂ ദൂരെ ഹിമവാൻ നിൽപ്പൂ.... ദൂരെ ഹിമവാൻ നിൽപ്പൂ (ഇതാണിതാണെൻ സ്വർഗ്ഗം ....) ചാരുവാം പൂങ്കാവു പോലെ നീ കിടപ്പൂ നേരേ .. നീ കിടപ്പൂ നേരേ .... (ഇതാണിതാണെൻ സ്വർഗ്ഗം ....) (ആകാശവാണി കോഴിക്കോട് നിലയം 06.01.1972 ഉച്ചയ്ക്ക് 1:45ന് പ്രക്ഷേപണം ചെയ്തത്)
Song information
വര്‍ഷം: 1972
സംഗീതം: ലഭ്യമല്ല
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: ലഭ്യമല്ല
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ലഭ്യമല്ല
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ലഭ്യമല്ല
- Lyricist: നടുവട്ടം രവീന്ദ്രൻ