Malayalam lyrics

ഇഷ്ടദേവന്റെ തിരുസന്നിധിയിൽ

അഷ്ടപദിയായീ

ഹൃദയമേ നീ പാടിയൊഴുകൂ യമുനയെപ്പോലെ

ഇന്നും ഇടയ്ക്കയെപ്പോലെ

(ഇഷ്ടദേവന്റെ..)

ധീരസമീരേ യമുനാതീരേ

മോഹിനിയാട്ടങ്ങൾ (2)

രാധാമാധവ നടനങ്ങൾ

മനസ്സിൻ മതിലക മണ്ഡപ നടയിൽ

അരങ്ങേറുകയല്ലോ ദേവാ

അറിയുന്നില്ലേ നീ

(ഇഷ്ടദേവന്റെ..)

ദീപശതങ്ങൾ തിരിനാളങ്ങൾ

കഥകളിയാടുമ്പോൾ (2)

ലീലാലോലുപരാകുമ്പോൾ

കരളിൽ കാളിയ നാഗ പ്രതിമകൾ

ഉഴിഞ്ഞാടുകയല്ലോ

എല്ലാം അറിയുന്നില്ലേ നീ

(ഇഷ്ടദേവന്റെ..)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: കെ എസ് ബീന

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ജിജാ സുബ്രമണ്യന്‍

വിഡിയോ: ജിജാ സുബ്രമണ്യന്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song