Malayalam lyrics

ഇന്ദ്രനീലത്തിനോടെന്തുകൊണ്ടോ

പണ്ടു തൊട്ടേ എനിക്കിഷ്ടം..(ഇന്ദ്രനീല)

കണ്ണന്റെ മുകിൽവർണ്ണമാകയാലോ നിന്റെ

കണ്ണിന്റെ മണിവർണ്ണമാകയാലോ... (കണ്ണന്റെ.. )

(ഇന്ദ്രനീലത്തിനോടെന്തുകൊണ്ടോ... )

വർഷമയൂരങ്ങൾ പീലി നീർത്താടുന്ന വർണ്ണം

ഹർഷം തുളുമ്പും മനസ്സിലെ സ്വപ്നത്തിൻ വർണ്ണം.. (വർഷമയൂരങ്ങൾ.. )

ആഴി തൻ വർണ്ണം ആകാശവർണ്ണം

ആത്മാവു പൂക്കും കടമ്പിന്റെ വർണ്ണം... (ആഴി തൻ.. )

(ഇന്ദ്രനീലത്തിനോടെന്തുകൊണ്ടോ... )

ദൂരതമാലവനങ്ങൾ തൻ സാന്ദ്രമാം വർണ്ണം

ചാരുഗോരോചനക്കുറി തൊട്ട ചന്തത്തിൻ വർണ്ണം.. (ദൂരതമാലവനങ്ങൾ .. )

കാളിന്ദീവർണ്ണം കായാമ്പൂവർണ്ണം

ഗോപികാപുണ്യം പുണരുന്ന വർണ്ണം... (കാളിന്ദീവർണ്ണം.. )

(ഇന്ദ്രനീലത്തിനോടെന്തുകൊണ്ടോ... )

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: പി വി പ്രീത

രാഗം: ധര്‍മവതി

ഹിന്ദുസ്ഥാനി രാഗം: അംബിക, മധുവന്തി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song