Malayalam lyrics
ഇളം പൂവേ എന്നും നീയാണെൻ ലോകം വാടിവീഴാതുള്ളിൽ എന്നും നീയാണാവോളം ഓരോ നാളും നിന്നെ വേനൽ നുള്ളാതെ അച്ഛൻ തണലായ് നിന്നില്ലേ പതിയെ നീയോ വളര് കണ്ണിൽ നീ വളര് തോളിലേറാൻ മെല്ലെ മടിയിൽ നിന്നുയര് ദൂരെയേതോ വഴിയിൽ തെളിയാതാവുമ്പോൾ അച്ഛൻ മിഴിയായ് വന്നില്ലേ വെയിലെന്നില്ലാ മഴയെന്നില്ലാ ഉയിരായ് നീളും വിരലായെല്ലാം കാൽ മുള്ളിൽ കൊണ്ടാലും കുഞ്ഞുള്ളം നൊന്താലും അച്ഛൻ കരയാനുണ്ടല്ലേ കണ്മണീ നീവാഴും ലോകം കാണേണം കുഞ്ഞുകാര്യം പോലും അറിവായ് മാറേണം തോൽവിയൊരോന്നേകും തീരാപാഠങ്ങൾ അച്ഛൻ പറയാം കേൾക്കില്ലേ എവിടെയോ സ്വപ്‌നങ്ങൾ തേടിപ്പോയാലും പൈതലായ് എന്നുള്ളിൽ തിരികേ പൊരേണം കാണുവോളം നെഞ്ചിൽ തീയാണെപ്പോഴും അച്ഛൻ പറയാതോർക്കില്ലേ വെയിലെന്നില്ലാ മഴയെന്നില്ലാ ഉയിരായ് നീളും വിരലായെല്ലാം കാൽ മുള്ളിൽ കൊണ്ടാലും കുഞ്ഞുള്ളം നൊന്താലും അച്ഛൻ കരയാനുണ്ടല്ലേ വാനോളം വാഴാനായ് വീഴാതോരോ നാളും പാറിപ്പോവേണം താഴെയാണെന്നോർമ്മവേണം വാഴും കാണും നേരിടും ഏതോ ദൂരത്തോളം പനിസഗരിഗ ഗ ഗരിഗ ഗരിഗമഗരി സനിസ പ നി സഗരി രി നിരിരി നിരിഗമഗ രി സനിസ പ ധ നിധപമഗമ രി പ നിസപ നിസധനിപ നിസധനിപമഗമഗമ പ ഗമരിഗരിസ പ സ ധ മ കാലം പിന്നിൽ വീഴുമ്പോളും കാറും കോളും മൂടുമ്പോഴും നാമൊന്നായ് നിന്നാലേ നോവേതും വന്നാലും ഒരേ കരുത്തോടെ നേരിടാമെന്നും
Song details
Music: ജേക്സ് ബിജോയ്
Film/album: അന്വേഷണം
- Singer: സൂരജ് സന്തോഷ്
- Film / album: അന്വേഷണം
- Composer: ജേക്സ് ബിജോയ്
- Lyricist: ജോ പോൾ