Malayalam lyrics

ഹേമന്തരജനിയിൽ മുരളികയൂതും

ചേതോഹരനെൻ അരികിൽ വന്നൂ (2)

കനിവോലും വേണുവിൽ അലിയും ഞാനെൻ (2)

കായാമ്പൂവർണ്ണന്റെ രാധയായീ

(ഹേമന്തരജനിയിൽ...)

ആ രാഗധാരയിൽ എന്നിലെ ഞാനൊരു

സ്വർണ്ണമരാളമായ് നീന്തി വന്നു

ആരോരുമറിയാത്ത സ്വർഗ്ഗദലങ്ങളിലെ

മാനസപ്പൊയ്കയിൽ ഞാനണഞ്ഞു

ഞാനണഞ്ഞു

(ഹേമന്തരജനിയിൽ...)

ആ നീലപ്പൊയ്കയിൽ ആടും തരംഗങ്ങൾ

ആത്മാവിലിന്നും വിപഞ്ചി മീട്ടും

ആ രാഗവീചികൾ ആയിരമായിരം

സ്വപ്നങ്ങളെന്നിൽ ചൊരിഞ്ഞു നിന്നൂ

ചൊരിഞ്ഞു നിന്നൂ

(ഹേമന്തരജനിയിൽ...)

Song information

സംഗീതം: ലത രാജു

ഗാനരചന: പത്മജ രാധാകൃഷ്ണൻ

ഗായകര്‍: ലത രാജു

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ആദര്‍ശ്‌ കെ ആര്‍

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song