Malayalam lyrics
ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന ഹിമശൈല സരസ്സിലെ ഓളങ്ങളേ മഴമേഘ തേരേറി പുളകങ്ങളണിയുന്ന പുഴകളായ് ഒഴുകി ഒഴുകി വരൂ ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന ഹിമശൈല സരസ്സിലെ ഓളങ്ങളേ നിഭാതവിലസിത വാനിൽ ചാർത്തും വർണ്ണികമാലാ മുകിലുകളേ നിഭാതവിലസിത വാനിൽ ചാർത്തും വർണ്ണികമാലാ മുകിലുകളേ ... അകലുവതെവിടെ അരുണിമ ചാർത്തും സന്ധ്യാ വീഥിയിലോ...ഓ ..ഓ ...ഓ ... ചന്ദന വീചിയിലോ... ഓ ...ഓ ...ഓ ... ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന ഹിമശൈല സരസ്സിലെ ഓളങ്ങളേ മഴമേഘ തേരേറി പുളകങ്ങളണിയുന്ന പുഴകളായ് ഒഴുകി ഒഴുകി വരൂ ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന ഹിമശൈല സരസ്സിലെ ഓളങ്ങളേ അകലെ സാഗര തിരകളിലലിയും അഴകിൻ കുങ്കുമ സന്ധ്യാരാഗം അകലെ സാഗര തിരകളിലലിയും അഴകിൻ കുങ്കുമ സന്ധ്യാരാഗം കുളിർയാമിനീ കനവിൻ ശ്രുതിയിൽ ഒളിഞ്ഞുപോകുകയോ നീ .. മറഞ്ഞു പോകുകയോ....ഓ ..ഓ ... ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന ഹിമശൈല സരസ്സിലെ ഓളങ്ങളേ മഴമേഘ തേരേറി പുളകങ്ങളണിയുന്ന പുഴകളായ് ഒഴുകി ഒഴുകി വരൂ ഹേമന്ത ശശിലേഖ നീരാടി നീന്തുന്ന ഹിമശൈല സരസ്സിലെ ഓളങ്ങളേ....
Song information
സംഗീതം: മുട്ടറ ബി എൻ രവീന്ദ്രൻ
ഗാനരചന: തുടയന്നൂർ രാധാകൃഷ്ണൻ
ഗായകര്‍: എസ് എസ് ഗായത്രി
രാഗം: ഹിന്ദോളം
ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എസ് എസ് ഗായത്രി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: മുട്ടറ ബി എൻ രവീന്ദ്രൻ
- Lyricist: തുടയന്നൂർ രാധാകൃഷ്ണൻ