Malayalam lyrics
ഗുരുവായൂരപ്പന് പുഷ്‍പാഭിഷേകം പുഷ്‍പങ്ങളാവതെന്‍ സ്വപ‍്‍നങ്ങള്‍.... ഗുരുവായൂരപ്പന് കളഭാഭിഷേകം കളഭമാകുന്നതെന്‍ കദനങ്ങള്‍.... കൃഷ്‍ണഹരേ കൃഷ്‍ണഹരേ മനസ്സിലും വാക്കിലും നീ മാത്രം... മഴമുകില്‍ വര്‍ണ്ണാ ശ്രീകൃഷ്‍ണാ.... മനസ്സിലും വാക്കിലും നീ മാത്രം... മഴമുകില്‍ വര്‍ണ്ണാ ശ്രീകൃഷ്‍ണാ.... മദമെന്ന കാളിയന്‍തന്‍ ശിരസ്സില്‍ പദമൂന്നിയാടണം മണിവര്‍ണ്ണാ... കൃഷ്‍ണഹരേ കൃഷ്‍ണഹരേ കനവിലും നിനവിലും നീ മാത്രം... കതിരൊളി ചിന്തും മുഖം മാത്രം... കനവിലും നിനവിലും നീ മാത്രം... കതിരൊളി ചിന്തും മുഖം മാത്രം... അഹമെന്ന കംസന്റെ മാറിടത്തില്‍ ഗദയോങ്ങിയാടണം മുരളീധരാ... കൃഷ്‍ണഹരേ കൃഷ്‍ണഹരേ ഗുരുവായൂരപ്പന് പുഷ്‍പാഭിഷേകം പുഷ്‍പങ്ങളാവതെന്‍ സ്വപ‍്‍നങ്ങള്‍... ഗുരുവായൂരപ്പന് കളഭാഭിഷേകം കളഭമാകുന്നതെന്‍ കദനങ്ങള്‍... കൃഷ്‍ണഹരേ കൃഷ്‍ണഹരേ കൃഷ്‍ണഹരേ കൃഷ്‍ണഹരേ
Song information
ഗായകര്‍: ജോളി അബ്രഹാം
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: സുഭാഷ്
വിഡിയോ: സുഭാഷ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജോളി അബ്രഹാം
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍