Malayalam lyrics

ഗന്ധര്‍വ്വഗായകാ സ്വീകരിക്കൂ ഞാനാം
സുന്ദരവീണയെ അനുഗ്രഹിക്കൂ
പ്രേമാനുഭൂതിതന്‍ കോമളവിരലിനാല്‍
മാമകജീവനെ താലോലിക്കൂ
ഗന്ധര്‍വ്വഗായകാ....
ഞാനറിയാത്തൊരു വാസരസ്വപ്നമായ്
നീയെന്നിലെന്നും അലിഞ്ഞിരുന്നു
പീലിനിവര്‍ത്തുമൊരായിരം മോഹങ്ങള്‍
പാടാത്തരാഗം പോല്‍ മറഞ്ഞിരുന്നു
എന്നില്‍ മറഞ്ഞിരുന്നു
ഗന്ധര്‍വ്വഗായകാ...
സ്നേഹത്തിന്‍ പൂവനം പൂത്തുലയുന്നൊരീ
മോഹനയൗവന മേഖലയില്‍
പ്രാണനില്‍ വാടാത്ത കോരിത്തരിപ്പുമായ്
ഞാന്‍ അഭയാര്‍ത്ഥിനിയായ് നില്‍പ്പൂ
നിന്നെ തൊഴുതു നില്‍പ്പൂ
ഗന്ധര്‍വ്വഗായകാ....

Song information

വർഷം: 1972

സംഗീതം: ആർ കെ ശേഖർ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ലീല

രാഗം: ഖരഹരപ്രിയ

ഹിന്ദുസ്ഥാനി രാഗം: കാഫി

അഭിനേതാക്കൾ: പ്രേം നസീർ, രേണുക, ജൂനിയർ ഷീല, വീരൻ, ടി ആർ ഓമന

വിശദവിവരങ്ങൾ: വാമദേവൻ

വിഡിയോ: ജയലക്ഷ്മി രവി

Album: മിസ്‌ മേരി

Explore this song