Malayalam lyrics

എന്നും പൂക്കുന്ന തിരുവഞ്ചിക്കുളത്തെ

കൊന്നയല്ലോ പൊന്മനം...(2)

മേടപ്പറമ്പിൽ വിഷുവേല കൂടും

മേളം വാചാല മൗനം

നാലാം കാലം വായ്ത്താരി മൗനം...

എന്നും പൂക്കുന്ന തിരുവഞ്ചിക്കുളത്തെ

കൊന്നയല്ലോ പൊന്മനം...

തെക്കേത്തൊടിയിലെ തേൻവരിക്കയിൽ

ചക്ക പഴുക്കുന്ന വാസന..(2)

വല്ലമൊരുക്കും പാടത്തു വേനലിൽ

വെള്ളരി കണിവെയ്ക്കും ഭാവന

ആ ഭാവനയുടെ കൈനീട്ടവുമായ്

ആകെ വരുമ്പോൾ മലയാണ്മ...

എന്നും പൂക്കുന്ന തിരുവഞ്ചിക്കുളത്തെ

കൊന്നയല്ലോ പൊന്മനം...

ആശാമലരണി പൂമുഖങ്ങളിൽ

മീശപ്പൂവിന്റെ നാക്കില...(2)

താലമെനിക്കും കാലത്തു സംക്രമം

കാഞ്ചനഞൊറികുത്തും ശ്രീകല

ആ ശ്രീകലയുടെ ഐശ്വര്യങ്ങൾ

അണിഞ്ഞു വരുമ്പോൾ മലയാണ്മ...

(എന്നും പൂക്കുന്ന...)

Song information

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ആര്‍ കെ ദാമോദരന്‍

ഗായകര്‍: ഭാവന രാധാകൃഷ്ണന്‍

രാഗം: ദര്‍ബാരി കാനഡ

ഹിന്ദുസ്ഥാനി രാഗം: ദര്‍ബാരി കാനഡ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song