Malayalam lyrics
ഈറന്മുകിൽ ചേല ചുറ്റിയ മാനത്തിൻ ശ്യാമാങ്കണത്തിൽ നിന്നിറ്റു വീഴും നീർമണിതുമ്പികൾ ഇലകളെ ചുംബിച്ചു തൂവാല പോലെ തഴുകി നിൽക്കെ (ഈറൻ മുകിൽ...) ദൂതു പകർന്നു വരുന്നൊരിളം കാറ്റിൻ കാതിൽ പൂമൊട്ടൊരു കവിത ചൊല്ലി (2) കരിമഷിയെഴുതിയ ശംഖുപുഷ്പത്തിന്റെ കവിളിലും നാണത്തിൻ തിരി പടർന്നു (2) (ഈറൻ മുകിൽ...) മഴയായ് പൊഴിയുമീ സ്നേഹത്തിൻ കുറിമാനം ഏഴുനിറം ചേരും മഴവില്ലായ് (2) കുങ്കുമ ശോണത്തെ മായ്ച്ചിന്നു ഭൂമിയ്ക്കു സങ്കല്പ മച്ചകം തീർത്തു നില്പൂ (2) (ഈറൻ മുകിൽ...)
Song information
സംഗീതം: ജോസ്
ഗാനരചന: ശ്രീകല ചിങ്ങോലി
ഗായകര്‍: കലവൂർ വിശ്വനാഥൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കലവൂർ വിശ്വനാഥൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജോസ്
- Lyricist: ശ്രീകല ചിങ്ങോലി