Malayalam lyrics
ആ..ആ.ആ.. ദ്വാപരയുഗത്തിന്റെ ഹൃദയത്തിൽ നിന്നോ ഗോപന്റെ ഗോപീ പ്രണയത്തിൽ നിന്നോ എവിടെ നിന്നോ ഇന്നു നേടീ യമുനേ നീയിന്ദ്രനീലം യാദവമാധവ നീലം (ദ്വാപരയുഗ.....) ആ..ആ.ആ..ആ മാഘ ഗോപിക ജലക്രീഡയ്ക്കായി മേഘദുകൂലമഴിച്ചു കടവിൽ കടമ്പിൽ കമ്പേറി നിന്നു കണ്ണൻ കണ്ണന്നയച്ചൂ ആ പീലിക്കണ്ണിലെ നീലിമയോ നീ ആപാദചൂഡമണിഞ്ഞു യമുനേ യമുനേ യദു നരഭാവനേ ആ..ആ..ആ രാഗ രാധിക വിരഹാർത്തയായീ രജത നിലാവിൽ വിയർത്തു രാസലീലാ വിലാസമോർത്തു രജനീ സഖിയും പൂത്തു ആ സഖിയാളുടെ കൃഷ്ണദൂതാണോ അഴകിൻ ശ്യാമളയാക്കീ യമുനേ യദു നരഭാവനേ
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: ആര്‍ കെ ദാമോദരന്‍
ഗായകര്‍: രാധിക തിലക്
രാഗം: രാഗമാലിക (ഹരികാംബോജി, മധുവന്തി, സല്ലാപം)
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: രാധിക തിലക്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: ആര്‍ കെ ദാമോദരന്‍