Malayalam lyrics
വേനൽ പൂക്കൾ വാരിത്തൂകി ഓഹോഹോ താരത്തൂവൽ മാറിൽ ചൂടി (2) കാർക്കാലം സാരംഗി മീട്ടി ഹേമാഭ ചൂടി ഹൃദയാങ്കണങ്ങൾ... ഒരരിയ ശലഭമായ്... ഈ മധുര തരളനിമികൾ തൻ തേൻ നുകരുവാൻ പോരൂ... സൗഹാർദമേ ദിവായാനം.. വേനൽ പൂക്കൾ വാരിത്തൂകി നിശാവാനം താരത്തൂവൽ മാറിൽ ചൂടി (2) തൂനിലാവല തഴുകും രാത്രിമായവേ.. തുലാവെയിൽ വിരൽ തൊടും തലോടലായ്... ഇതിനിയ സൗഭാഗ്യ സുഖവിഴ ഇതനഘ സായൂജ്യ മധുമഴ... കാവ്യമാർന്ന ലോകം കണ്ടറിയാൻ സഞ്ചാരം ദിവായാനം.. വേനൽ പൂക്കൾ വാരിത്തൂകി നിശാവാനം താരത്തൂവൽ മാറിൽ ചൂടി കാർക്കാലം സാരംഗി മീട്ടി ഹേമാഭ ചൂടി ഹൃദയാങ്കണങ്ങൾ... ഒരരിയ ശലഭമായ്... ഈ മധുര തരളനിമികൾ തൻ തേൻ നുകരുവാൻ പോരൂ... സൗഹാർദമേ ദിവായാനം.. വേനൽ പൂക്കൾ വാരിത്തൂകി നിശാവാനം താരത്തൂവൽ മാറിൽ ചൂടി
Song details
Music: രാഹുൽ രാജ്
Film/album: ഇ
- Singer: രാഹുൽ രാജ്
- Film / album: ഇ
- Composer: രാഹുൽ രാജ്
- Lyricist: വിനായക് ശശികുമാർ