Malayalam lyrics

ആ...ആ...ആ....ആ....

ദേവഗായികേ...ദേവഗായികേ

ഭാവസംഗീത ദായികേ...(2)

സൗമ്യ കാവ്യ ഹൃദയവിപഞ്ചിയിൽ

സൗമ്യ കാവ്യ ഹൃദയവിപഞ്ചിയിൽ...

സ്നേഹ സംഗീത വിണ്‍ഗംഗ നീ...

ദേവഗായികേ...

സഹസ്രദള പത്മപീഠത്തിൽ കണ്ടൊരു

സരസ്വതീചിത്രം നീയായിരുന്നു...(2)

ഗാനാമൃതം പെയ്തു നിർവൃതി പകരും

ഗാനാമൃതം പെയ്തു നിർവൃതി പകരും...

ഗന്ധർവ്വകന്യക നീയായിരുന്നു

ഗന്ധർവ്വകന്യക നീയായിരുന്നു....

ദേവഗായികേ...ദേവഗായികേ

ഭാവസംഗീത ദായികേ....

ഏകാന്ത മൗനയാമത്തിൽ രാവിൽ

എഴുവർണ്ണത്തേരിൽ നീയണയും...(2)

രാഗസംഗമ വേളയൊരുക്കും

രാഗസംഗമ വേളയൊരുക്കും...

രാഗസിന്ദൂരം എനിക്കു നൽകും

രാഗസിന്ദൂരം എനിക്കു നൽകും....

(ദേവഗായികേ.....)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: ഏ പി ഗോപാലന്‍

ഗായകര്‍: ബാലഗോപാലന്‍ തമ്പി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song