Malayalam lyrics
ചിത്രശിലാത്തേരിൽ വന്ന തെന്നലേ ചൈത്രഗന്ധമേകി രാഗകന്യകേ... സ്മൃതിപഥത്തിൽ നിൽക്കുമീ അനുരാഗവതിയുടെ പ്രണയദൂതു പ്രിയതമനോടൊന്നു ചൊല്ലുമോ... (ചിത്രശിലാത്തേരിൽ...) കല്പനതൻ കസ്തൂരി പൊയ്കപ്പടവിൽ ശ്രീപർണ്ണം കുറിചാർത്തും കുളിരുഷസ്സിൽ ...(2) ശ്രീതെച്ചിതളിർ ചൂടി ശ്രീരാഗം പാടുന്ന കളഹംസമേ.... പ്രിയനോടെൻ സന്ദേശം ചൊല്ലി വരാമോ.... ചൊല്ലി വരാമോ.... (ചിത്രശിലാത്തേരിൽ...) ശില്പകലാസൗധത്തിൻ മണിമുറ്റത്തു് നീരാളിപ്പൂമുത്തിൻ കടുക്കനിട്ടു്...(2) നീൾമുകിലറിയാതെ നീർക്കാപ്പിനെത്തിയ കളഹംസമേ.... പ്രിയനോടെൻ വിരഹം പോയ് ചൊല്ലി വരാമോ.... ചൊല്ലി വരാമോ.... (ചിത്രശിലാത്തേരിൽ...)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: കളര്‍കോട് ചന്ദ്രന്‍
ഗായകര്‍: ഉഷാ രവി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ഉഷാ രവി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: കളര്‍കോട് ചന്ദ്രന്‍