Malayalam lyrics

ചിങ്ങത്തിരുവോണ സൂര്യോദയം

ചിത്ര വർണ്ണാങ്കിത രമ്യോദയം

മാവേലി മന്നന്റെ തിരുവരവേല്‍പ്പിനു

മലയാളമൊരുങ്ങുന്ന ദിവ്യോദയം

[ചിങ്ങത്തിരുവോണ]

തിരുമേനി എഴുന്നള്ളുമീ സുപ്രഭാതത്തിൽ

തിരുമുറ്റത്തായിരം പൂക്കളങ്ങൾ

വരവർണ്ണിനികൾ മലയാളമങ്കകൾ

വളയിട്ട കൈകളാൽ ഒരുക്കുമ്പോൾ

ഇതുവരെയില്ലാത്തൊരാത്മ നിർവൃതിയിൽ

ഹൃദയം കുളിരല ചൂടുന്നു

[ചിങ്ങത്തിരുവോണ]

തളിരോടു തളിർ ചൂടുമീ പുണ്യവേളയിൽ

തൃപ്പൂക്കളങ്ങൾക്ക് ചുറ്റും

മാദകവാണികൾ മദഭരിതാംഗികൾ

മധുമയ ലാസ്യങ്ങൾ നടത്തുമ്പോൾ

ഇതുവരെയില്ലാത്തൊരാനന്ദ ലഹരിയിൽ

ഹൃദയം രോമാഞ്ചമണിയുന്നു

[ചിങ്ങത്തിരുവോണ]

Song information

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: പ്രാമാർ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song