Malayalam lyrics
ചിങ്ങമാസത്തിലോണമാസത്തിൽ ചിത്തിരപ്പൂക്കളുണരുമ്പോൾ ചിങ്ങമാസത്തിലോണമാസത്തിൽ ചിത്തിരപ്പൂക്കളുണരുമ്പോൾ എന്റെ മാനസപ്പൈങ്കിളി ദൂരെ- യൊരൂഞ്ഞാലാടാൻ പോകും ചിങ്ങമാസത്തിലോണമാസത്തിൽ............ പോകും പൊന്നണിപ്പടത്തിനക്കരെയക്കരെ തെന്നലിളകുന്ന ഗ്രാമത്തിൽ പൊന്നണിപ്പടത്തിനക്കരെയക്കരെ തെന്നലിളകുന്ന ഗ്രാമത്തിൽ കൗമാരകൗതുകം കൈകൂപ്പി നിൽക്കുമാ- ക്കൈതപ്പൂങ്കാട്ടിനുമപ്പുറത്തായ്... കൗമാരകൗതുകം കൈകൂപ്പി നിൽക്കുമാ- ക്കൈതപ്പൂങ്കാട്ടിനുമപ്പുറത്തായ്... താരേ….തകതാരേതാരേതകതാരേ..... ചിങ്ങമാസത്തിലോണമാസത്തിൽ............ പോകും പാതിരാത്തെന്നലും പഞ്ചമിച്ചന്ദ്രനും പാതി മയങ്ങിയ രാത്രിയിൽ പാതിരാത്തെന്നലും പഞ്ചമിച്ചന്ദ്രനും പാതി മയങ്ങിയ രാത്രിയിൽ ആ കുളിർകാറ്റിൻ കൈകളെൻ മാറിൽ ഇക്കിളി പാകിയ രാത്രിയിൽ... ആ കുളിർകാറ്റിൻ കൈകളെൻ മാറിൽ ഇക്കിളി പാകിയ രാത്രിയിൽ... താരേ….തകതാരേതാരേതകതാരേ..... ചിങ്ങമാസത്തിലോണമാസത്തിൽ............ പോകും അങ്ങോട്ടിങ്ങോട്ടാലോലമാടിയ കുഞ്ഞാറ്റക്കിളി കൂട്ടുകിളി അങ്ങോട്ടിങ്ങോട്ടാലോലമാടിയ കുഞ്ഞാറ്റക്കിളി കൂട്ടുകിളി എന്നെയും വിട്ടു പറന്നേ പോയ്, ഊഞ്ഞാലോർമ്മയിൽ മാത്രമായി എന്നെയും വിട്ടു പറന്നേ പോയ്, ഊഞ്ഞാലോർമ്മയിൽ മാത്രമായി താരേ….തകതാരേതാരേതകതാരേ..... ചിങ്ങമാസത്തിലോണമാസത്തിൽ ചിത്തിരപ്പൂക്കളുണരുമ്പോൾ ചിങ്ങമാസത്തിലോണമാസത്തിൽ
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: മഹാദേവൻ തമ്പി
ഗായകര്‍: കെ പി വിജയ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രഘു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി വിജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: മഹാദേവൻ തമ്പി