Malayalam lyrics
ചിലപ്പതികാരത്തിന്‍ ചിലമ്പൊലി മുഴങ്ങിയ തൃക്കണാമതിലകത്തും.. (ചിലപ്പതികാരത്തിന്‍.. ) തിരുവഞ്ചിക്കുളത്തും ചേരമാന്‍ പറമ്പിലും തിരി വച്ചു വലം വച്ചു വാ..... മനസ്സേ... തിരുവാതിരയാടിവാ... (ചിലപ്പതികാരത്തിന്‍... ) കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ കളിച്ചിലങ്കകള്‍ ചാര്‍ത്തി അരങ്ങേറി ആടിയോരമ്പലപ്പുഴയില്‍.. (കലക്കത്തു.. ) ഒരു തുള്ളല്‍പ്പാട്ടിന്റെ പാല്‍പ്പായസം കുടിക്കാന്‍ ഒരുമ്പെട്ടു വാ..... മനസ്സേ... ഒരു വട്ടം വാ... (ചിലപ്പതികാരത്തിന്‍... ) ഹരിനാമ കീര്‍ത്തനത്തിന്‍ ഹരിചന്ദനം തൊടുന്ന തൃക്കണ്ടിയൂരിലെ തുഞ്ചത്ത് പറമ്പില്‍.. (ഹരിനാമ.. ) ഒരു കിളിപ്പെണ്ണിന്റെ ഹരിശ്രീ നിലത്തെഴുത്തിന്‍ അരി കൊണ്ടുവാ.... ഒരു കൈ മണല്‍ കൊണ്ടുവാ... (ചിലപ്പതികാരത്തിന്‍... )
Song information
സംഗീതം: കെ രാഘവന്‍
ഗാനരചന: ബിച്ചു തിരുമല
ഗായകര്‍: ബി വസന്ത
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: സംശയാലു
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ബി വസന്ത
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ രാഘവന്‍
- Lyricist: ബിച്ചു തിരുമല