Malayalam lyrics
ചെല്ലക്കിനാവുകൾ ചേക്കേറുവാൻ വരും ചില്ലയൊടിഞ്ഞു പോയി....(2) കൊടുങ്കാറ്റിലുലയും മരത്തിന്റെ വേരു് തകർന്നു പോയീ....(2) ചെല്ലക്കിനാവുകൾ ചേക്കേറുവാൻ വരും ചില്ലയൊടിഞ്ഞു പോയി.... കൂടു വെടിഞ്ഞൊരു പൂക്കിലപ്പൈങ്കിളി കരയുവാൻകൂടി മറന്നുപോയി...(2) ഒരു ഗ്രീഷ്മനിശ്വാസമായ് വരും കാറ്റിൽ ചിറകു കരിഞ്ഞു പോയി...(2) ഓർമ്മകൾക്കുള്ളിൽ കണ്ണീരുണങ്ങിയ വളപ്പൊട്ടുകൾ മാത്രമായ്...(2) ചെല്ലക്കിനാവുകൾ ചേക്കേറുവാൻ വരും ചില്ലയൊടിഞ്ഞു പോയി.... മാരിമേഘങ്ങൾ വിതാനിച്ച നാട്ടിൽ- നിന്നൊരു മന്ദഹാസം അണഞ്ഞുവെങ്കിൽ...(2) ഋതുഭേദങ്ങൾതൻ സംഗീതമായൊരു മൗനം ക്ഷണിച്ചുവെങ്കിൽ...(2) മഴവില്ലു തീർക്കാൻ മോഹഭംഗങ്ങൾതൻ നിറക്കൂട്ടുകൾ മാത്രമായ്...(2) (ചെല്ലക്കിനാവുകൾ....)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: കെ ജയകുമാര്‍
ഗായകര്‍: ആലീസ് മാത്യു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ആലീസ് മാത്യു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: കെ ജയകുമാര്‍