Malayalam lyrics

ചെല്ലക്കാറ്റോടി ഒളിച്ചോരോടക്കാടും പാടും

ചെല്ലക്കിളി ഊഞ്ഞാലാടും കാടും മേടും പൂത്തൂ … (2)

മലർ നിറയും കാടുകളിൽ …

പൂന്നുള്ളാൻ തേനുണ്ണാൻ ..

പൂവിളിയും കുരവയുമായ്

വന്നാലും പൂത്തുമ്പീ…

( ചെല്ലക്കാറ്റോടി )

വർണ്ണത്തിരമാലകൾ തുള്ളും പൂവല്ലി കാവിനു മീതേ …

വർണ്ണക്കൊടി പാറുന്നെല്ലോ വസന്തം വരവായി …

മലർ നിറയും മേടുകളിൽ …

പൂന്നുള്ളാൻ തേനുണ്ണാൻ ..

പൂവിളിയും കുരവയുമായ്

വന്നാലും പൂത്തുമ്പീ…

( ചെല്ലക്കാറ്റോടി )

ആറ്റക്കിളി ഇക്കിളി കൂട്ടും പൂകൈത കാടിനു മേലെ..

പോക്കുവെയിൽ പൊന്നൊരുക്കുന്നു

നേരം പോയ് നേരം പോയ്… (2)

മണമൊഴുകും മലമുകളിൽ

പൂന്നുള്ളാൻ തേനുണ്ണാൻ .. (2)

പൂവിളിയും കുരവയുമായ്

വന്നാലും പൂത്തുമ്പീ…

( ചെല്ലക്കാറ്റോടി )

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: മധു വെളിയഞ്ചിറ

ഗായകര്‍: കമുകറ പുരുഷോത്തമൻ

രാഗം: രേവതി

ഹിന്ദുസ്ഥാനി രാഗം: ഭൈരഗിഭൈരവ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: നിത്യാനന്ദ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song