Malayalam lyrics

ചരിത്രനായകാ ജയിക്ക നീ
ചതുരംഗ സേനാനായകാ (2)
കൈവല്യരൂപനാം കൈലാസനാഥന്റെ
കാരുണ്യമണി ചൂടും ലങ്കേശ്വരാ (ചരിത്ര...)
സ്വരങ്ങൾ നിൻ വിരൽത്തുമ്പിൽ തുളുമ്പീടവേ (2)
നിൻ മണിവീണ സ്വപ്നങ്ങൾ വിളമ്പീടവേ
രാഗങ്ങൾ നിന്നോമൽ കളിത്തോഴികൾ (2)
ഭാവങ്ങളവ ചാർത്തും കളകാഞ്ചികൾ (ചരിത്ര...)
ഈരേഴു ഭുവനങ്ങൾ നിൻ സിദ്ധി തൻ യശോ
ധാവള്യം പകർന്നല്ലോ വളർന്നീടുന്നു (2)
സ്വർല്ലോകം പോലും നിൻ കളിവീടല്ലോ(2)
ധർമ്മത്തിൻ മർമ്മം കണ്ടറിഞ്ഞോനല്ലോ (ചരിത്ര..)

Song information

വർഷം: 1980

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി സുശീല

രാഗം: രാഗമാലിക (മധുവന്തി, ധർമവതി)

അഭിനേതാക്കൾ: ബാലൻ കെ നായർ

വിശദവിവരങ്ങൾ: കൃഷ്ണൻ

വിഡിയോ: കല്യാണി

Album: ഭക്ത ഹനുമാൻ

Explore this song