Malayalam lyrics

ചന്ദനത്തരുവിന്റെ ശീതള ഛായയിൽ

ചന്ദ്രിക മയങ്ങുന്ന യാമങ്ങളിൽ (2)

മന്ദാരപ്പൂവിന്റെ സൗരഭ്യ ഭണ്ഡാരം

മന്ദാനിലൻ വന്നു കവർന്നെടുത്തു ( ചന്ദനത്തരുവിന്റെ .. )

മലരണിക്കാടിന്റെ മരതകത്തോപ്പിലെ

മലർവള്ളി കുടിലിലെ മണിയറയിൽ ( 2)

മഴവില്ലിൻ സൗന്ദര്യ ശാലയിൽ നിന്നൊരു

മതിമുഖി മനസ്സിൽ വിരുന്നിനെത്തി ( ചന്ദനത്തരുവിന്റെ .. )

ചന്ദനച്ചോലയിൽ നീരാടിയെത്തിയ

സുന്ദരി നാണിച്ചു തലകുനിച്ചു (2)

മന്ദസ്മിതം പുഷ്പ ഹാരമായി തീർത്തു

കിന്നര കന്യക കാഴ്ചവെച്ചു ( ചന്ദനത്തരുവിന്റെ .. )

Song information

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: ജോണ്‍സണ്‍ പുളിങ്കുന്ന്

ഗായകര്‍: കെ എസ് ബീന

രാഗം: ഹംസാനന്ദി

ഹിന്ദുസ്ഥാനി രാഗം: പൂരിയ, സോഹിനി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര, നിത്യാനന്ദ

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song