Malayalam lyrics
ചന്ദനഗന്ധവുമായെൻ മനസ്സിന്റെ മണ്ഡപമിന്നു തുറന്നു തംബുരുനാദവുമായി എന്റെയുള്ളിലെ മണ്ഡപം വീണ്ടും തുറന്നു സംഗീതമണ്ഡപം..സൗന്ദര്യമണ്ഡപം( ചന്ദന..) വെൺതാമരയുടെ നിത്യതയോലുന്ന പൊൻപീഠം ഒന്നതിൽ കാണാം(2) കാലം വണങ്ങുന്ന ശാസ്ത്ര പ്രകാരങ്ങൾ തന്ത്രികളായതിൽ കാണാം സംഗീതസാന്ദ്രസായൂജ്യം നിത്യസാനന്ദസാദസായൂജ്യം..(ചന്ദന ) എന്നും പ്രഭാപൂരവിസ്മയമായതിൻ ധന്യതയോർത്തോർത്തു നിൽക്കാം(2) ഉള്ളിലെ പാടാത്ത പാട്ടുകൾളൊക്കെയും കൈകൂപ്പി നിന്നാലപിക്കാം നാദപ്രപഞ്ചത്തിൽ ഏകനാഥാഞ്ജലിബദ്ധനായി നിൽക്കുവാൻ മോഹം...(ചന്ദന )
Song information
ഗാനരചന: രവീന്ദ്രൻ ചെന്നിലോട്
ഗായകര്‍: അഖില ആനന്ദ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: അഖില ആനന്ദ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Lyricist: രവീന്ദ്രൻ ചെന്നിലോട്