Malayalam lyrics
ചമ്പക്കരക്കാവിലെ ചെമ്പകത്തിൻ ചോട്ടിലെ കൊമ്പില്ലാക്കൊമ്പു കുലുക്കും വമ്പിൻ പേരെന്ത് രംഭയെന്നോ ശുംഭയെന്നോ നന്ദിനിപ്പൂന്തുമ്പിയെന്നോ തമ്പ്രാന്റെ നെഞ്ചകമേറ്റും അഞ്ജ്നക്കണ്ണിയെന്നോ (ചമ്പക്കരക്കാവിലെ....) നിർമ്മാല്യദർശനത്തിനു ചെമ്മേ നീരാടി വരും പിഞ്ചോമൽ ചുണ്ടൊഴുക്കുന്നമ്മേ മന്ത്രം മഞ്ചാടിക്കുന്നിൽ നിന്നെത്തും സഞ്ചാരി പൈങ്കിളി വെക്കം വന്ദേഹം പാടിവരുന്നു നിന്നുടെ മന്ത്രം നിന്റെ പൂവുടലൊന്നു തൊട്ടീടാൻ നിന്റെ നെറ്റിയിൽ മുത്തമിട്ടീടാൻ എന്നുള്ളിൽ നിന്നാരോ മെല്ലെ മൊഴിയുന്നു വെള്ളോട്ടുകമ്മലുമിട്ട് നല്ലോല മാലയണിഞ്ഞു കണ്ണേ നീ കാവുകൾ തോറും പാടി നടക്കുമ്പോൾ അമ്പാടിക്കണ്ണനെ പോലെ അമ്പോ നിൻ ചുറ്റിലുമെത്ര കുഞ്ഞിക്കാന്താരികൾ തിത്തക തുള്ളിരസിക്കുന്നു ..തുള്ളിരസിക്കുന്നു എന്റെ മൺകുടിൽ തന്നിലെത്തുമോ നല്ലിള നീരിൽ ചുണ്ടു ചേർക്കുമോ എന്നുള്ളിൽ നിന്നാരോ മെല്ലെ വിളിക്കുന്നു (ചമ്പക്കരക്കാവിലെ....)
Song information
സംഗീതം: ബേബി ചെമ്മോത്ത്
ഗാനരചന: എഴുമാവിൽ രവീന്ദ്രനാഥ്
ഗായകര്‍: അരവിന്ദ് ശങ്കർ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: അരവിന്ദ് ശങ്കർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ബേബി ചെമ്മോത്ത്
- Lyricist: എഴുമാവിൽ രവീന്ദ്രനാഥ്