Malayalam lyrics

ബ്രഹ്മകമലദള യുഗങ്ങളിലുണരും

ബ്രഹ്മമയീ നാദബ്രഹ്മമയീ

സ്വരരാഗ സുമമാല്യം അണിയും

സുധാമയീ സുരസോമമയീ

(ബ്രഹ്മകമലദള യുഗങ്ങളിലുണരും)

ആദിയുഷസ്സിൽ അനാദിയുഷസ്സിൽ

ആദ്യം പ്രപഞ്ചമുണർന്നപ്പോൾ(ആദിയുഷസ്സില്‍)

ആയിരം കൈയ്യുകളാൽ എതിരേറ്റോരനന്തതേ

ആയിരം കൈയ്യുകളാൽ എതിരേറ്റോ-

രനന്തതേ... അപാരതേ... നാദം തരൂ..

നാദം തരൂ... താളം തരൂ ...

നാദതാളലയങ്ങളെനിക്കു തരൂ

(ബ്രഹ്മ....)

ആദി മഹസ്സിൽ അനാദി തമസ്സിൽ

ആദ്യം പ്രപഞ്ചമുറങ്ങുമ്പോൾ(ആദി മഹസ്സില്‍)

ആയിരം ചിറകുകള്‍ വിടർത്തി വീശും അനന്തതേ..

ആയിരം ചിറകുകള്‍ വിടർത്തി വീശും

അനന്തതേ... അപാരതേ... നാദം തരൂ...

നാദം തരൂ... താളം തരൂ ...

നാദതാളലയങ്ങളെനിക്കു തരൂ

(ബ്രഹ്മ....)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: മഹാദേവൻ തമ്പി

ഗായകര്‍: കൃഷ്ണചന്ദ്രന്‍

രാഗം: കല്യാണി

ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ

വര്‍ഗ്ഗീകരണം: റേഡിയോ

വരികൾ: ഇന്ദു, രാജഗോപാല്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song