Malayalam lyrics

ഭൂമികന്യക സ്നേഹിച്ചു പണ്ടു്...

സൂര്യ ചന്ദ്രന്മാരെ...(2)

രാവും പകലും സ്വപ്നം കണ്ടവൾ

രണ്ടു കാമുകന്മാരെ...

രാവും പകലും സ്വപ്നം കണ്ടവൾ

രണ്ടു കാമുകന്മാരെ...

ഭൂമികന്യക സ്നേഹിച്ചു പണ്ടു്...

സൂര്യ ചന്ദ്രന്മാരെ...

രാത്രിയായാൽ വെള്ളിനിലാവിന്റെ

നാട്ടിലേയ്ക്കവൾ പോകും...(2)

പാലൊളിച്ചന്ദ്രന്റെ പൂ മൃദുമേനി

ആലിംഗനങ്ങളിൽ മൂടും...

പാലൊളിച്ചന്ദ്രന്റെ പൂ മൃദുമേനി

ആലിംഗനങ്ങളിൽ മൂടും...

(ഭൂമികന്യക...)

നേരം വെളുത്താൽ സൂര്യന്റെ

വെള്ളിത്തേരിലേയ്ക്കവൾ പോകും...(2)

ആ വിരിമാറിൽ ആ മണി മാറിൽ

ആയിരം ചുംബനമേകും...

ആ വിരിമാറിൽ ആ മണി മാറിൽ

ആയിരം ചുംബനമേകും...

(ഭൂമികന്യക...)

Song information

സംഗീതം: എം ഡി രാജേന്ദ്രന്‍

ഗാനരചന: കടുത്തുരുത്തി ടി ആർ രാധാകൃഷ്ണൻ

ഗായകര്‍: മനോജ്‌ കൃഷ്ണന്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song