Malayalam lyrics

അഴകിന്റെ മുകുളങ്ങളേ വാ

അറിവിന്റെ ശ്രീകോവിലില്‍

അഴകിന്റെ മുകുളങ്ങളേ വാ

അറിവിന്റെ ശ്രീകോവിലില്‍

പഞ്ചമം കുയിലു പാടുന്നു

പരിമളം തെന്നല്‍ തൂവുന്നു

കാവളം കിളികള്‍ കളകളം മധുര

സ്വാഗതം ചൊല്ലി നില്‍ക്കുന്നു

നിറമാര്‍ന്ന പുലരിപ്പൂ വിരിയുന്നതും

നിശയായി കാറ്റില്‍ പൊഴിയുന്നതും

പ്രകൃതി മരിച്ചീട്ഉം സത്യമല്ലോ

സുഖദുഃഖം ഇഴപാകും ജീവിതവും

പഞ്ചമം കുയിലു പാടുന്നു....

താളമൊന്നില്ലാത്ത ഗീതകമോ?

രാഗമൊന്നില്ലാത്ത ജീവിതമോ?

എന്നുമതിന്‍ രാഗഭേദങ്ങളില്‍

അച്ഛനും അമ്മയും ശ്രുതി ചേര്‍ത്തിടും

പഞ്ചമം കുയിലു പാടുന്നു....

Song information

വര്‍ഷം: 1981

സംഗീതം: ബെന്‍ സുരേന്ദ്രന്‍

ഗാനരചന: ആര്‍ കെ ദാമോദരന്‍

ഗായകര്‍: എസ് ജാനകി

രാഗം: ശിവരഞ്ജനി

വരികൾ: ശ്രീദേവി

Album: വഴികള്‍ യാത്രക്കാര്‍

Explore this song