Malayalam lyrics

നിളയുടെ നീലക്കടല്‍ വളകിലുക്കങ്ങളില്‍

പുളിനം പുളകമണിഞ്ഞു

നിന്റെ ഭാവന നിര്‍വൃതി ചൂടും

ഒരു നഗ്ന നിമേഷമണഞ്ഞു

നിളയുടെ.......

ആ..............

പ്രകൃതിയാകേ...ആ...

പ്രകൃതിയാകേ പ്രതിബിംബിക്കും

പ്രഫുല്ല സ്മേരം ചൂടി

പ്രമദേ നീ ഹംസനടനം ചെയ്യുകില്‍

പ്രപഞ്ച തന്ത്രികള്‍ പാടും

ആനന്ദവാസന്ത മകരന്ദ ഗാനംസഖി

തോടിപാടും സ്വപ്നശാഖികള്‍

കോടി കായ്ചു നിന്നു

നിരുപമമെന്നുടെ മാനസവീണയില്‍

നിന്റെ സ്വരങ്ങള്‍ വിടര്‍ന്നു

സ്നേഹാര്‍ദ്ര ഭാവാര്‍ദ്ര രാഗാര്‍ദ്ര സംഗീതമേ..........

Song information

വര്‍ഷം: 1981

സംഗീതം: ബെന്‍ സുരേന്ദ്രന്‍

ഗാനരചന: ആര്‍ കെ ദാമോദരന്‍

ഗായകര്‍: കെ ജെ യേശുദാസ്, ജെന്‍സി

രാഗം: രാഗമാലിക (തിലംഗ്‌, മാണ്ഡ്‌, തോഡി)

വരികൾ: ശ്രീദേവി

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: വഴികള്‍ യാത്രക്കാര്‍

Explore this song