Malayalam lyrics
അരയന്നത്തേരിൽ എഴുന്നള്ളും റാണീ ആനന്ദദായിനീ (അരയന്നത്തേരിൽ.....) നിൻ ചിരിതൻ സൂനം ചൂടുന്നു മാനം നിൻ അരമണി താളം ചാർത്തുന്നു ഓളം നീയെന്റെ പ്രാണനിൽ കുളിരലകൾ നെയ്യുന്ന നേരം കാതിൽ ചൊല്ലാം പുതിയൊരു കാര്യം അരയന്നത്തേരിൽ എഴുന്നള്ളും റാണീ ആനന്ദദായിനീ താലമേന്തി നിൽക്കുന്നു പൂവാടികൾ വിടരും നിൻ അഴകിന്റെ ഉപമേയമായ് (താലമേന്തി.....) പകരാൻ ഇനിയും എന്തെല്ലാം പറയാൻ ഇനിയും എന്തെല്ലാം അമൃതണിമൊഴിയേ ഒഴുകി നീ അണയൂ എൻ നാദമായ് കേൾക്കൂ വീണ്ടും കരളിലെ നാദം അരയന്നത്തേരിൽ എഴുന്നള്ളും റാണീ ആനന്ദദായിനീ താലവൃന്ദം വീശുന്നു മന്ദാനിലൻ പനിനീരിൻ മണമോടെ നിൻ വീഥിയിൽ (താലവൃന്ദം......) നുകരാൻ ഇനിയും എന്തെല്ലാം അറിയാൻ ഇനിയും എന്തെല്ലാം ചഞ്ചലനയനേ തഴുകി നീ പടരൂ എൻ മേനിയിൽ നൽകൂ വീണ്ടും ഉടലിലെ വർണ്ണം (അരയന്നത്തേരിൽ.......)
Song information
വര്‍ഷം: 1984
സംഗീതം: ശ്യാം
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കെ ജെ യേശുദാസ്, എസ് ജാനകി
അഭിനേതാക്കള്‍: രതീഷ്, ചിത്ര
വിശദവിവരങ്ങള്‍: ഹരി
വിഡിയോ: ഗാനസ്നേഹി
Album: ഇവിടെ ഇങ്ങനെ
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: ഇവിടെ ഇങ്ങനെ
- Composer: ശ്യാം
- Lyricist: പൂവച്ചല്‍ ഖാദര്‍