Malayalam lyrics
അഴകായ് ആരാമങ്ങളിൽ വിടരും പല വർണ്ണമെഴും പൂ പോലെ.... പൂ പോലെ മമ കേരളനാടെ ഭാരത- വനിയിൽ നീ പൊൻ പൂവായ് (അഴകായ്......) കതിർ ചൂടും വയലേലകളും കിളി പാടും കാടും മേടും അലയിളകിത്തുള്ളി വരും തുള്ളി വരും കാട്ടരുവികളും പൂങ്കാറ്റും (അഴകായ്........) പെരുമാളും സചിവോത്തമരും പുകളേന്തും ചേകോന്മാരും മലയാളത്തനിമ പുലർത്തും തനിമ പുലർത്തും കഥകളിയും പൂവിളിയും പൂവിളിയും പൂവിളിയും (അഴകായ്.......)
Song information
സംഗീതം: ലഭ്യമല്ല
ഗാനരചന: നടുവട്ടം രവീന്ദ്രൻ
ഗായകര്‍: ലഭ്യമല്ല
വിശദവിവരങ്ങള്‍: പി ജയശ്രീ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ലഭ്യമല്ല
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ലഭ്യമല്ല
- Lyricist: നടുവട്ടം രവീന്ദ്രൻ