Malayalam lyrics

അശ്വഹൃദയ സ്മൃതിമന്ത്രമുണർന്നു

ഋതുപർണ്ണ രഥവേഗം തുടർന്നു...(2)

ഉത്തരീയം തേടി..യോജനകൾ താണ്ടി

അക്ഷഹൃദയം പകർന്നു

നളദമയന്തീ ഹിതമാകെ പുലർന്നു...

അശ്വഹൃദയ സ്മൃതിമന്ത്രമുണർന്നു

ഋതുപർണ്ണ രഥവേഗം തുടർന്നു...

പ്രണയസൗരഭ്യം സൗഗന്ധികമായ്

വിടർന്നു മനസ്സിൻ മലർവാടിയിൽ...(2)

ദേവപരീക്ഷണസഞ്ചയത്തിൽ ദ്രുതം

സ്വയമറിഞ്ഞുണർന്നു ഹൃദയം

ശുഭ സ്വയംവരം വിധിവിഹിതം...

അശ്വഹൃദയ സ്മൃതിമന്ത്രമുണർന്നു

ഋതുപർണ്ണ രഥവേഗം തുടർന്നു...

മാനവജന്മത്തിൽ ധർമ്മപരീക്ഷണം

കണ്ണുനീർ കയങ്ങൾ തീർക്കും....(2)

നിർമ്മലമനസ്സിൽ തെളിയും ശാന്തം

നർമ്മരസം തുളുമ്പും സ്വാന്തം

ഭാഗ്യ ജന്മമംഗളം ജീവനാന്തം...

(അശ്വഹൃദയ...)

Song information

സംഗീതം: മുരളി സിതാര

ഗാനരചന: തങ്കന്‍ തിരുവട്ടാര്‍

ഗായകര്‍: അഖില ആനന്ദ്

രാഗം: ഹംസധ്വനി

ഹിന്ദുസ്ഥാനി രാഗം: ഹംസധ്വനി, ഹംസ് കല്യാൺ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: മുരളി സിതാര

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song