Malayalam lyrics

അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന

അമ്പലപ്പുഴയിലെ നാലമ്പലത്തിൽ

നെയ്ത്തിരി കത്തുന്ന കൽവിളക്കും ചാരി

നിർദ്ധനൻ ഞാൻ മിഴിപൂട്ടിനിന്നു

(അഷ്ടപദീലയം...)

ഹൃദയത്തിലുരുകാത്ത ദാരിദ്ര്യദുഃഖമാം

വെണ്ണയും കണ്ണീരാം പാൽക്കിണ്ണവും

ഗോകുലപാലകനേകുവാൻ നിന്ന ഞാൻ

വൃന്ദാവന കുളിർത്തെന്നലായി

വൃന്ദാ‍വന സാരംഗമായി

(അഷ്ടപദീലയം...)

കണ്ണനെ കാണാതെ തളർന്നു ഞാൻ

കളിത്തട്ടിൽ കൃഷ്ണഗാഥ പാടി വീണുറങ്ങി

ശംഖൊലി കേട്ടു ഞാനുണർന്നപ്പോൾ കണി കണ്ടു

നിൻ തിരുമാറിലെ വനമാലയും

നിൻ വിരലൊഴുകും മുരളികയും

(അഷ്ടപദീലയം...)

.

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കളര്‍കോട് ചന്ദ്രന്‍

ഗായകര്‍: പട്ടണക്കാട് പുരുഷോത്തമൻ

രാഗം: രീതിഗൗള

വര്‍ഗ്ഗീകരണം: റേഡിയോ

വരികൾ: ജിജാ സുബ്രമണ്യന്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song